57 രാജ്യസഭാ സീറ്റിൽ 
ജൂൺ 10ന്‌ തെരഞ്ഞെടുപ്പ്‌



ന്യൂഡൽഹി പതിനഞ്ച്‌ സംസ്ഥാനത്തെ 57 രാജ്യസഭാ സീറ്റിലേക്ക്‌ ജൂൺ 10ന്‌ തെരഞ്ഞെടുപ്പ്‌ നടത്തും. ഉത്തർപ്രദേശ്‌–- 11, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര–- ആറുവീതം, ബിഹാർ–- അഞ്ച്‌, ആന്ധ്രപ്രദേശ്‌, കർണാടകം, രാജസ്ഥാൻ–- നാലുവീതം, മധ്യപ്രദേശ്‌, ഒഡിഷ–-മൂന്നുവീതം, തെലങ്കാന, ഛത്തീസ്‌ഗഢ്‌, പഞ്ചാബ്‌, ജാർഖണ്ഡ്‌, ഹരിയാന–- രണ്ടുവീതം, ഉത്തരാഖണ്ഡ്‌–- ഒന്ന്‌ എന്നിങ്ങനെയാണ്‌ ഒഴിവ്‌. മെയ്‌ 24ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ വിജ്ഞാപനം പുറത്തിറക്കും. 31 വരെ പത്രിക നൽകാം. ധനമന്ത്രി നിർമല സീതാരാമൻ (കർണാടകം), വാണിജ്യമന്ത്രി പിയൂഷ്‌ ഗോയൽ (മഹാരാഷ്ട), ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്‌താർ അബ്ബാസ്‌ നഖ്‌വി (ജാർഖണ്ഡ്‌), അൽഫോൺസ്‌ കണ്ണന്താനം (രാജസ്ഥാൻ), കോൺഗ്രസ്‌ നേതാക്കളായ കപിൽ സിബൽ (ഉത്തർപ്രദേശ്‌), പി ചിദംബരം (മഹാരാഷ്‌ട്ര), ജയ്‌റാം രമേശ്‌ (കർണാടകം), അംബിക സോണി (പഞ്ചാബ്‌) തുടങ്ങിയവർ വിരമിക്കും. രാജ്യസഭയിൽ ബിജെപിക്ക്‌ 95 ഉം, കോൺഗ്രസിന്‌ 29 ഉം സീറ്റുണ്ട്‌. തെരഞ്ഞെടുപ്പിനുശേഷം ബിജെപിയുടെ അംഗബലത്തിൽ കാര്യമായ വർധനയുണ്ടാകില്ല. കോൺഗ്രസിന്‌ സീറ്റ്‌ കുറയും. കോൺഗ്രസിന്റെ പ്രമുഖനേതാക്കൾക്ക്‌ പലർക്കും വീണ്ടും രാജ്യസഭയിലെത്താനാകില്ല. പ്രാദേശിക കക്ഷികൾക്ക്‌ സീറ്റ്‌ കൂടും.   Read on deshabhimani.com

Related News