രാജീവ്‌ വധം: മോചിപ്പിക്കണമെന്ന്‌ നളിനിയും രവിചന്ദ്രനും; കേന്ദ്രത്തിനും തമിഴ്‌നാട്‌ സർക്കാരിനും സുപ്രീംകോടതി നോട്ടീസ്‌

നളിനി


ന്യൂഡൽഹി> മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയെ വധിച്ച കേസിൽ കുറ്റക്കാരായ നളിനിയും രവിചന്ദ്രനും മോചമാവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിച്ചു. ഈ വർഷം  മേയിൽ പേരറിവാളനെ മോചിപ്പിച്ചതിന്‌ സമാനമായി തങ്ങളെയും വിട്ടയക്കണമെന്നാണ്‌ ആവശ്യം. നിലവിൽ ഇരുവരും പരോളിലാണ്‌. ഹർജി പരിഗണിച്ച ജസ്‌റ്റിസ്‌  ബി ആർ ഗവായ്, ബി വി നാഗരത്ന എന്നിവരുടെ ബെഞ്ച്‌ കേന്ദ്രസർക്കാരിനും തമിഴ്‌നാട്‌ സർക്കാരിനും നോട്ടീസയച്ചു. ഒക്‌ടോബർ 14ന്‌ വിഷയം വീണ്ടും പരിഗണിക്കും. മോചനമാവശ്യപ്പെട്ട്‌ ഇരുവരും നേരത്തെ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടു. പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി  ഉത്തരവിട്ട ഭരണഘടനയുടെ 142ആം ആർട്ടിക്കിൾ പ്രകാരമുള്ള വിവേചനാധികാരം തങ്ങൾക്കില്ലന്നും ഗവർണറുടെ അനുമതിയില്ലാതെ വിട്ടയക്കാൻ സംസ്ഥാന സർക്കാരിന്‌  നിർദേശം നൽകാനാവില്ലന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ്‌ നളിനിയും രവിചന്ദ്രനും സുപ്രീംകോടതിയിലെത്തിയത്‌. മുഴുവൻ പ്രതികളെയും വിട്ടയക്കണമെന്ന നിലപാടാണ്‌ തമിഴ്‌നാടിനുള്ളത്‌. Read on deshabhimani.com

Related News