രാജസ്ഥാനിൽ വീണ്ടും 
3 മണിക്കൂർ പവർകട്ട്‌



ന്യൂഡൽഹി രാജസ്ഥാനിൽ വീണ്ടും മൂന്നുമണിക്കൂർ പവർകട്ട്‌ ഏർപ്പെടുത്തി. ഊർജപ്രതിസന്ധിയെ തുടർന്ന്‌ ഏർപ്പെടുത്തിയ പവർകട്ടിന്റെ സമയം മെയ്‌ ഒന്നിന്‌  കുറച്ചിരുന്നു. പരമാവധി 14,503 മെഗാവാട്ട്‌ വൈദ്യുതി ആവശ്യമുള്ളപ്പോൾ സംസ്ഥാനത്തിന്‌ ലഭിക്കുന്നത്‌ 11,062 മെഗാവാട്ട്‌ മാത്രമാണെന്ന്‌ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൽക്കരിക്ഷാമം താപനിലയങ്ങളിൽ വീണ്ടും രൂക്ഷമാകുന്നെന്ന്‌ വ്യക്തമാക്കുന്നതാണ്‌ തീരുമാനം. യൂണീറ്റിന്‌ പതിനഞ്ച്‌ രൂപ മുടക്കിയിട്ടും വൈദ്യുതി ലഭിക്കാത്ത സ്ഥിതിയാണെന്ന്‌ മന്ത്രി ഭൻവർ സിങ്‌ ഭാട്ടി പറഞ്ഞു. മഹാരാഷ്‌ട്ര, യുപി, ഉത്തരാഖണ്ഡ്‌, ആന്ധ്രപ്രദേശ്, ബിഹാർ, പഞ്ചാബ്‌, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും ഊർജപ്രതിസന്ധി രൂക്ഷമായി തുടരുകയാണ്‌.   Read on deshabhimani.com

Related News