രാജസ്ഥാനിൽ 19 പുതിയ ജില്ല



ന്യൂഡൽഹി> തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജസ്ഥാനിൽ 19 പുതിയ ജില്ല രൂപീകരിച്ചു. ചില സ്ഥലങ്ങൾ ജില്ലാ ആസ്ഥാനത്തുനിന്ന്‌ 100 കിലോമീറ്റർവരെ അകലെയാണെന്ന സാഹചര്യം പരിഗണിച്ചാണ് ഇതെന്ന്‌ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ പറഞ്ഞു. നീക്കം സാമ്പത്തികപരമായും സാമൂഹ്യപരമായും കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന്‌ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്ന്‌ ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ കോൺഗ്രസും ബിജെപിയും പ്രചാരണപരിപാടികൾ തുടങ്ങിയിട്ടുണ്ട്‌. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജ്ജർ വിഭാഗത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ്‌ നടത്തുന്നത്‌. കിഴക്കൻ രാജസ്ഥാനിലെ 40–-50 സീറ്റിൽ ഗുജ്ജർ വിഭാഗത്തിന്റെ വോട്ട്‌ നിർണായകമാണ്‌. അശോക്‌ ഗെലോട്ട്‌, സച്ചിൻ പൈലറ്റ്‌ വിഭാഗങ്ങൾ തമ്മിൽ അടിക്കുന്നത്‌ കോൺഗ്രസിന്‌ വലിയ തലവേദനയാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌. ആകെ 50 ജില്ല രാജസ്ഥാനിൽ നിലവിൽ 33 ജില്ല. 19 ജില്ല പുതുതായി രൂപീകരിക്കും. ജയ്‌പുരിനെ നാലു ജില്ലയായും ജോധ്‌പുരിനെ മൂന്നു ജില്ലയായും വിഭജിക്കുകയാണ്‌. ഇതോടെ 33 ജില്ലയുടെ പട്ടികയിൽനിന്ന്‌ ജയ്‌പുരും ജോധ്‌പുരും ഇല്ലാതാകും. അങ്ങനെ മൊത്തം 50 ജില്ല ഉണ്ടാകും.   Read on deshabhimani.com

Related News