രാഹുൽ ഗാന്ധി ട്വിറ്ററിലുണ്ട്



ന്യൂഡൽഹി ഭരണത്തിലുള്ള പഞ്ചാബ്‌ അടക്കം അഞ്ച്‌ സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടും വിദേശവാസം തുടരുന്ന  മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം കോണ്‍​ഗ്രസില്‍ ചര്‍ച്ചയായതോടെ അദ്ദേഹം  ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. വിദ്വേഷത്തെ തോൽപ്പിക്കാൻ ശരിയായ സമയമാണ് ഇതെന്ന്‌ രാഹുൽ തിങ്കളാഴ്‌ച ട്വീറ്റ്‌ ചെയ്‌തു. ഹിന്ദിയിലാണ്‌ ഒറ്റവരി ട്വീറ്റ്‌. ബിജെപി അടക്കമുള്ള പാർടികൾ പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയപ്പോൾ, നേതാവ്‌ ഇല്ലാത്തതിനാൽ പഞ്ചാബിലും യുപിയിലും കോൺഗ്രസിന്‌ തെരഞ്ഞെടുപ്പു റാലികൾ ഉപേക്ഷിക്കേണ്ടി വന്നു. പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, ഗോവ സംസ്ഥാനങ്ങളിൽ കടുത്ത സംഘടനാപ്രശ്‌നങ്ങളും കോൺഗ്രസിനെ അലട്ടുകയാണ്‌. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്നതിനെച്ചൊല്ലിയാണ്‌ തർക്കം. മുഖ്യമന്ത്രി ചരൺജിത്‌ സിങ്‌ ചന്നിക്കു പുറമെ പിസിസി അധ്യക്ഷൻ നവ്‌ജ്യോത്‌ സിങ്‌ സിദ്ദുവും മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝാക്കറും മത്സരരംഗത്തുണ്ട്‌. ഇവർ മൂന്നുപേരും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥികളാണെന്ന്‌ വക്താവ്‌ രൺദീപ്‌ സിങ്‌ സുർജെവാല കഴിഞ്ഞ ദിവസം പറഞ്ഞതും വിവാദമായി.  Read on deshabhimani.com

Related News