നാഷണൽ ഹെറാൾഡ്‌ കള്ളപ്പണം വെളുപ്പിക്കൽ : രാഹുൽ ഇന്ന്‌ വീണ്ടും ഇഡിക്ക്‌ മുന്നിൽ



ന്യൂഡൽഹി നാഷണൽ ഹെറാൾഡ്‌ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി തിങ്കളാഴ്‌ച വീണ്ടും ഇഡിക്ക്‌ മുന്നിൽ ഹാജരാകും. കഴിഞ്ഞയാഴ്‌ച തുടർച്ചയായി മൂന്നുദിവസം രാഹുലിനെ ഇഡി 30 മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു. വ്യാഴാഴ്‌ചയും പിന്നീട്‌ വെള്ളിയാഴ്‌ചയും ഹാജരാകാൻ രാഹുൽ ബുദ്ധിമുട്ടറിയിച്ചു. ചികിത്സയിലുള്ള അമ്മ സോണിയ ഗാന്ധിക്കൊപ്പം നിൽക്കണമെന്ന്‌ കാട്ടിയാണ്‌ തിങ്കൾവരെ സമയം നീട്ടിവാങ്ങിയത്‌. രാഹുലിനെ അറസ്‌റ്റ്‌ ചെയ്‌തേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന്‌ കോൺഗ്രസ്‌ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങിയിരുന്നു.  അതേസമയം, ഞായറാഴ്‌ച  ആഘോഷങ്ങളില്ലാതെ രാഹുലിന്‌ 52 വയസ്‌ പൂർത്തിയായി. Read on deshabhimani.com

Related News