രാജ്യത്ത്‌ "മോദാനി' സഖ്യം; പൊതുജനത്തിന്റെ പണം അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുന്നത് എന്തിന്‌?: രാഹുൽ ഗാന്ധി



ന്യൂഡൽഹി > മോദാനി (മോദി അദാനി ) സഖ്യം തുറന്നുകാട്ടിയിട്ടും പൊതുജനത്തിന്റെ പണം അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുന്നത്‌  എന്തിനെന്ന്‌ രാഹുൽ ഗാന്ധി. "മോദാനി' വെളിച്ചത്തായിട്ടും എന്തുകൊണ്ടാണ് പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പ്രധാനമന്ത്രി, എന്തിനാണ് ഇത്ര ഭയമെന്നും അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു. ''എല്‍ഐസിയുടെ മൂലധനം അദാനിക്ക് എസ്ബിഐയുടെ മൂലധനം അദാനിക്ക് ഇ.പിഎഫ്ഒയുടെ മൂലധനവും അദാനിക്ക് 'മോദാനി' വെളിച്ചത്തായതിന് ശേഷവും എന്തുകൊണ്ടാണ് പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുന്നത്. പ്രധാനമന്ത്രി, അന്വേഷണില്ല, ഉത്തരമില്ല. എന്തിനാണ് ഇത്രയേറേ ഭയം?', എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.   Read on deshabhimani.com

Related News