രാഹുലിന് അയോ​ഗ്യത: സൂക്ഷ്‌മമായി നിരീക്ഷിക്കുന്നെന്ന്‌ ഇയു



ന്യൂഡൽഹി> കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയെ എംപിസ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കുകയും അപകീർത്തി കേസിൽ ശിക്ഷിക്കുകയും ചെയ്‌ത സംഭവങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്ന്‌ യൂറോപ്യൻ യൂണിയൻ (ഇയു). ഇയു വിദേശ  വക്താവ്‌ പീറ്റർ സ്‌റ്റനോ ‘ദി വയറി’ന്‌ ഇ മെയിലായി നൽകിയ അഭിമുഖത്തിലാണ്‌ പ്രതികരണം. കേസ്‌ കോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരിക്കുന്നില്ല. എങ്കിലും നിലവിലുള്ള സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തുന്നുണ്ടെന്നും കോടതിവിധിക്കെതിരെ  രാഹുൽ നൽകിയ അപ്പീലിലെ വിധിക്കായി കാത്തിരിക്കുകയാണെന്നും പീറ്റർ സ്‌റ്റനോ പറഞ്ഞു. തുറന്ന രാഷ്‌ട്രീയ സംവാദവും ബഹുമുഖ ചിന്താഗതികളുമാണ്‌ ഒരു ജനാധിപത്യ സമൂഹത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മനി, അമേരിക്ക എന്നീ രാജ്യങ്ങളും വിഷയത്തില്‍ സമാന പരസ്യപ്രതികരണം നടത്തിയിരുന്നു. Read on deshabhimani.com

Related News