ബിജെപി ബാഡ്‌ജ്‌ 
ധരിച്ചുകൂടേയെന്ന്‌ 
മാധ്യമപ്രവർത്തകരോട്‌ രാഹുൽ



ന്യൂഡൽഹി ബിജെപി താൽപ്പര്യം സംരക്ഷിക്കാനുള്ള ചോദ്യങ്ങൾ ഉന്നയിക്കാനാണ്‌ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നതെങ്കിൽ അവരുടെ ബാഡ്‌ജ്‌ കുത്തി വരണമെന്ന്‌ മാധ്യമപ്രവർത്തകരോട്‌ രാഹുൽ ഗാന്ധി. ഒബിസി വിഭാഗങ്ങളെ രാഹുൽ അപമാനിച്ചെന്ന ബിജെപി ആരോപണം ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകരോടാണ്‌ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്‌. ബിജെപിക്കുവേണ്ടി പ്രവർത്തിക്കുകയാണെങ്കിൽ ബിജെപി ബാഡ്‌ജ്‌ ധരിക്കണം. അങ്ങനെ വന്ന്‌ ചോദിച്ചാൽ മറുപടി പറയാം. പക്ഷേ,  മാധ്യമപ്രവർത്തകരായി നടിക്കരുത്‌–- രാഹുൽ പറഞ്ഞു. Read on deshabhimani.com

Related News