16 വയസ്സുള്ള മുസ്ലിം പെൺകുട്ടിക്ക് 
വിവാഹം ചെയ്യാം ; പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവ്



ചണ്ഡീഗഢ് പതിനാറ് വയസ്സിന് മുകളിലുള്ള മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ള ആളുമായി വിവാഹ കരാറിൽ ഏർപ്പെടാമെന്ന് പഞ്ചാബ്-–-ഹരിയാന  ഹൈക്കോടതി. മുസ്ലിം ആചാരപ്രകാരം വിവാഹിതരായ 21 വയസ്സുകാരനും  16 വയസ്സുകാരിയും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടെ ഉത്തരവ്. മുസ്ലിം വ്യക്തിനിയമ പ്രകാരം ഋതുമതിയാകുന്നതും പ്രായപൂർത്തിയാകുന്നതും ഒന്നാണെന്നും 15 വയസ്സ് കഴിഞ്ഞാൽ പെൺകുട്ടിക്ക് വിവാഹപ്രായമായതായി കണക്കാക്കാമെന്നും ഹർജിക്കാർ വാദിച്ചു. "മുസ്ലിം പെൺകുട്ടിയുടെ വിവാഹം തീരുമാനിക്കുന്നത് മുസ്ലിം വ്യക്തിനിയമം അനുസരിച്ചാണ്. 16 വയസ്സിന് മുകളിലുള്ള പെൺകുട്ടിക്ക് താൽപ്പര്യമുള്ള വ്യക്തിയുമായി വിവാഹക്കരാറിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ലയുടെ മുഹമ്മദീയന്‍ നിയമതത്വങ്ങള്‍ എന്ന പുസ്തകത്തിലെ 195-–-ാം വകുപ്പ്‌ പറയുന്നുണ്ട്‌ ' ജസ്റ്റിസ് ബേദി നിരീക്ഷിച്ചു. Read on deshabhimani.com

Related News