യുപിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന്‌ പ്രിയങ്ക



ന്യൂഡൽഹി ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ച്‌ പ്രിയങ്ക ഗാന്ധി. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാരെന്ന ചോദ്യത്തിന് മറ്റേതെങ്കിലും മുഖം നിങ്ങൾ കാണുന്നുണ്ടോ എന്നായിരുന്നു മറുപടി. കോൺഗ്രസ്‌ ആസ്ഥാനത്ത്‌ രാഹുലിനൊപ്പമുള്ള ചടങ്ങിലായിരുന്നു പ്രതികരണം. തെരഞ്ഞെടുപ്പിൽ മൽസരിക്കുമോയെന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടിയുണ്ടായില്ല. എല്ലായിടത്തും തന്റെ മുഖം മാത്രമാണ്‌. തെരഞ്ഞെടുപ്പിനുശേഷം സർക്കാർ രൂപീകരണത്തിന്‌ മറ്റേതെങ്കിലും പാർടിയുമായി സഖ്യമുണ്ടാക്കേണ്ടി വന്നാൽ പരിഗണിക്കുമെന്നും പ്രിയങ്ക പറഞ്ഞു. യുപി ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ്‌ പ്രിയങ്ക. 403 സീറ്റിലും മൽസരിക്കുന്ന കോൺഗ്രസ്‌ 40 ശതമാനം സീറ്റ്‌ വനിതകൾക്ക്‌ നൽകുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.യുപിയില്‍ 20 ലക്ഷം തൊഴിൽ വാ​ഗ്ദാനവുമായി യുവജനങ്ങള്‍ക്കായുള്ള പ്രകടനപത്രിക കോണ്‍​ഗ്രസ് പുറത്തിറക്കി.  ഒന്നര ലക്ഷം അധ്യാപക തസ്‌തിക നികത്തും. മോദി ഭരണത്തിൽ തൊഴിലില്ലായ്‌മ രൂക്ഷമായെന്നും വിദേശത്തെ പുതുവൽസരാഘോഷത്തിനുശേഷം മടങ്ങിയെത്തിയ രാഹുൽ പറഞ്ഞു. Read on deshabhimani.com

Related News