ബിപിൻ റാവത്ത്‌ വിശിഷ്ടനായ സൈനികനും യഥാർഥ രാജ്യസ്നേഹിയും: പ്രധാനമന്ത്രി



കൊച്ചി > സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. വിശിഷ്ടനായ സൈനികനും യഥാർഥ രാജ്യസ്നേഹിയുമായിരുന്നു ജനറൽ ബിപിൻ റാവത്ത് എന്ന്‌ പ്രധാനമന്ത്രി ട്വീറ്റ്‌ ചെയ്‌തു. സേനയെ നവീകരിക്കുന്നതിനായി വലിയ സംഭാവനകൾ നൽകി. യുദ്ധതന്ത്രത്തിൽ അദ്ദേഹത്തിന്റെ ഉൾക്കാഴ്ച അസാധാരണമായിരുന്നെന്നും സേവനം രാജ്യം മറക്കില്ലെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അപകടത്തിൽ ജനറൽ ബിപിൻ റാവത്ത്‌, അദ്ദേഹത്തിന്റെ ഭാര്യ, മറ്റു സൈനികർ തുടങ്ങിയവരെ നഷ്‌ടമായി. അവർ അങ്ങേയറ്റം ജാഗ്രതയോടെ രാജ്യത്തെ സേവിച്ചവരാണെന്നും അവരുടെ കുടുംബത്തോടൊപ്പമാണ്‌ താനെന്നും മോദി ട്വീറ്റ്‌ ചെയ്‌തു. ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിൽ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ട്വീറ്റ്‌ ചെയ്‌തു. രാജ്യത്തിന്റെ ധീരനായ മക്കളിൽ ഒരാളെയാണ്‌ നഷ്‌ടമായതെന്നും  അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.   Read on deshabhimani.com

Related News