പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനം;രാഷ്ട്രപതിക്ക് ക്ഷണമില്ല



ന്യൂഡൽഹി പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങിലേക്ക്‌ രാഷ്ട്രപതി ദ്രൗപദി മുർമുവിന്‌ ക്ഷണമില്ല. രാഷ്ട്രപതിയെ ചടങ്ങിലേക്ക്‌ ക്ഷണിച്ചിട്ടില്ലെന്ന്‌ കോൺഗ്രസ്‌ പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ ട്വീറ്റു ചെയ്‌തു. ദളിത്‌–- ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരെ മോദി സർക്കാർ രാഷ്ട്രപതി പദവിയിൽ എത്തിച്ചത്‌ തെരഞ്ഞെടുപ്പ്‌ നേട്ടത്തിനു മാത്രമാണ്‌. പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിന്‌ അന്നത്തെ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ ക്ഷണിച്ചില്ല. ഇപ്പോൾ ഉദ്‌ഘാടനത്തിന്‌ രാഷ്ട്രപതി ദ്രൗപദി മുർമുവിനും ക്ഷണമില്ല. ഇന്ത്യയുടെ പരമോന്നത നിയമനിർമാണ സഭയാണ്‌ പാർലമെന്റ്‌. ബിജെപി–- ആർഎസ്‌എസ്‌ സർക്കാരിനു കീഴിൽ രാഷ്ട്രപതിസ്ഥാനമെന്നത്‌ വെറും കടലാസുപദവിയായി മാറിക്കഴിഞ്ഞു–- ഖാർഗെ പറഞ്ഞു. രാഷ്ട്രപതിയാണ്‌ പുതിയ പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്യേണ്ടതെന്നാണ് എല്ലാ പ്രതിപക്ഷ പാർടികളുടെയും നിലപാട്.   Read on deshabhimani.com

Related News