തൊഴിലാളി-കർഷക മുന്നേറ്റം ഗുണപരമായ നീക്കം: 
പ്രകാശ്‌ കാരാട്ട്‌



ന്യൂഡൽഹി സിപിഐ എം ഡൽഹി സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനംചെയ്‌തു. കോർപറേറ്റ്‌, ഹിന്ദുത്വ കടന്നാക്രമണം ചെറുക്കാൻ ബഹുജനബന്ധം വിപുലമാക്കി പാർടിയുടെ സ്വതന്ത്രമായ അടിത്തറ ശക്തമാക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. കോർപറേറ്റുകൾക്ക്‌ വൻനികുതിയിളവ്‌ നൽകുന്ന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വിലകൂട്ടി സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കി. ദേശീയ ആസ്‌തി വൻകിടക്കാർക്ക്‌ തീറെഴുതുന്നു. ഇതിനെതിരെ കർഷകരുടെയും തൊഴിലാളികളുടെയും സംയുക്തപ്രസ്ഥാനം ഉയർന്നുവന്നത്‌ ഗുണപരമാണെന്നും അദ്ദേഹം പറഞ്ഞു. പിബി അംഗം ബൃന്ദ കാരാട്ടും സംസാരിച്ചു. പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. ഡൽഹിയിലെ ഏറ്റവും മുതിർന്ന പാർടി അംഗം ജഗദീഷ്‌ ശർമ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി കെ എം തിവാരി റിപ്പോർട്ട്‌ അവതരിപ്പിച്ചു. സമ്മേളനം ഞായറാഴ്‌ച സമാപിക്കും. Read on deshabhimani.com

Related News