പൂർണ സ്വരാജ്‌ ആദ്യം ആവശ്യപ്പെട്ടത്‌ കമ്യൂണിസ്റ്റുകാർ: യെച്ചൂരി



ന്യൂഡൽഹി സ്വാതന്ത്ര്യസമരത്തിൽ പൂർണ സ്വരാജ് ആദ്യം ആവശ്യപ്പെട്ടത് കമ്യൂണിസ്റ്റുകാരാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ‘സ്വാതന്ത്ര്യസമരത്തിൽ ഇടതുപക്ഷത്തിന്റെ പങ്ക്‌’ ജനസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൗലാന ഹസ്രത്‌ മൊഹാനിയും സ്വാമി കുമാരാനന്ദുമാണ്‌ 1921ലെ അഹമ്മദാബാദ് സമ്മേളനത്തിൽ ആശയം മുന്നോട്ടുവച്ചത്‌. ഇത്‌ അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന കോൺഗ്രസിന്‌ 1929ൽ കമ്യൂണിസ്റ്റുകാരുടെ ആവശ്യത്തോട്‌ യോജിക്കേണ്ടിവന്നു. പാർടിയുടെ പ്രഥമ പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായിരുന്ന ഒമ്പതുപേരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത നവരത്‌നങ്ങളാണ്. സ്വാതന്ത്ര്യപ്പുലരിയിൽ എ കെ ജി കണ്ണൂർ ജയിലിലാണ്‌ ദേശീയപതാക ഉയർത്തിയതെന്നും യെച്ചൂരി ഓർമിപ്പിച്ചു. ചരിത്രകാരൻ ഇർഫാൻ ഹബീബ്‌, കവി ഗൗഹർ റാസ തുടങ്ങിയവരും സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. Read on deshabhimani.com

Related News