ബിബിസി ഡോക്യുമെന്ററി പ്രദർശനം; പോണ്ടിച്ചേരി സർവകലാശാലയിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ എബിവിപി ആക്രമണം



പോണ്ടിച്ചേരി > പോണ്ടിച്ചേരി സർവകലാശാലയിൽ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ പ്രദർശിപ്പിക്കുന്നതിനിടെ എബിവിപി ആക്രമണം. പ്രദർശനം നടക്കുന്നതിനിടെ മുദ്രാവാക്യങ്ങൾ വിളിച്ചെത്തിയ എത്തിയ എബിവിപിക്കാർ വിദ്യാർഥികൾക്കുനേരെ ആക്രമണം നടത്തുകയുമായിരുന്നു. അഞ്ച്‌ എസ്‌എഫ്‌ഐ പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സംഘർഷത്തിന്‌ ശേഷവും പ്രദർശനം തുടർന്നു. പ്രദർശനത്തിന് അനുമതി നിഷേധിച്ച അഡ്‌മിനിസ്ട്രേഷൻ ശക്തമായ അച്ചടക്കനടപടികളുണ്ടാവുമെന്ന ഭീഷണി വകവെക്കാതെയാണ്‌ 300ഓളം വിദ്യാർഥികളെ അണിനിർത്തി പ്രദർശനം നടത്തിയത്‌. പ്രദർശനം തടയാനായി ജെഎൻയുവിന്‌ സമാനമായ രീതിയിൽ രണ്ടു ദിവസമായി ക്യാമ്പസിൽ വൈഫൈ വിച്ഛേദിച്ചിരിക്കുകയാണ്‌. Read on deshabhimani.com

Related News