സുപ്രീംകോടതി കണ്ണുരുട്ടി, ഹിന്ദു യുവവാഹിനി സമ്മേളനത്തിനെതിരെ ഒടുവിൽ കേസെടുത്ത്‌ ഡൽഹി പൊലീസ്‌

Suresh Chavhanke hate speech| Twitter/Minakshishriyan


ന്യൂഡൽഹി> 2021 ഡിസംബറിൽ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച മതസമ്മേളനത്തിൽ  വർഗീയ വിദ്വേഷ പരാമർശങ്ങളില്ലന്ന നിലപാടിൽ നിന്ന്‌ മലക്കം മറിഞ്ഞ്‌ ഡൽഹി പൊലീസ്‌. നേരത്തെ യുവവാഹിനി സമ്മേളനത്തെ വെള്ളപൂശി ഡൽഹി പൊലീസ്‌ സമർപ്പിച്ച സത്യാവാങ്‌മൂലത്തെ അതിരൂക്ഷമായ ഭാഷയിൽ സുപ്രീംകോടതി വിമർശിച്ചതിനു പിന്നാലെയാണ്‌ ഡൽഹി പൊലീസിന്റെ നടപടി. വിദ്വേഷ പ്രസംഗങ്ങളിൽ ഓഖ്‌ല ഇൻഡസ്‌ട്രിയൽ പൊലീസ്‌ സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്നും സംഭവത്തിൽ നിയമപരമായ അന്വേഷണം നടത്താമെന്നും പുതിയ സത്യവാങ്‌മൂലത്തിൽ പറയുന്നു. സമുദായത്തെയും മതത്തെയും സംരക്ഷിക്കാൻ വേണ്ടി മാത്രമാണ്‌  സമ്മേളനം ചേർന്നതെന്നും സുദർശൻ ടിവി എഡിറ്റർ സുരേഷ്‌ ചവ്‌ഹങ്കെ മതവിദ്വേഷം നടത്തിയിട്ടില്ലന്നും മുസ്ലിംവംശഹത്യക്ക്‌ ആഹ്വാനം ഉയർന്നിട്ടില്ലെന്നുമാണ്‌  ഡൽഹി പൊലീസ്‌ ആദ്യം  റിപ്പോർട്ട്‌ നൽകിയത്‌. ഇത്‌ തള്ളിയ  തള്ളിയ ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കറുടെ നേതൃത്വത്തിലുള്ള  ഡിവിഷൻബെഞ്ച്‌ പുതിയ അന്വേഷണറിപ്പോർട്ട്‌  മെയ്‌ നാലിനകം സമർപ്പിക്കാൻ ഉത്തരവിട്ടിരുന്നു. സബ്‌ ഇൻസ്‌പെക്ടർ തയ്യാറാക്കിയ റിപ്പോർട്ട്‌ അതിന്റേതായ വൈകല്യങ്ങളോടെ ഡപ്യൂട്ടി കമീഷണർ കോടതിയിൽ ഹാജരാക്കിയെന്നും കോടതി ആഞ്ഞടിച്ചു. പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചെന്നും തുടർന്നാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയതെതന്നും പൊലീസ്‌ അറിയിച്ചു. ഹിന്ദു യുവ വാഹിനി സംഘടിപ്പിച്ച ചടങ്ങിവെച്ച ചടങ്ങില്‍ വെച്ച് എന്ത് വില കൊടുത്ത ഹിന്ദു രാഷ്ട്രടം സ്ഥാപിക്കണമെന്നായിരുന്നു സുദര്‍ശന്‍ ടിവിയുടെ എഡിറ്ററായ സുരേഷ് ചാവഹന്‍കെ പറഞ്ഞത്.   Read on deshabhimani.com

Related News