മോദി 2019 മുതൽ നടത്തിയത് 21 വിദേശയാത്ര; ചെലവ് 22.76 കോടി



ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മുതൽ നടത്തിയത് 21 വിദേശയാത്ര, ചെലവായത് ആകെ 22.76 കോടി രൂപ. കേന്ദ്രമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. പ്രധാനമന്ത്രി ജപ്പാനിലേക്ക് മൂന്നു തവണയും അമേരിക്ക, യുഎഇ എന്നിവിടങ്ങളിലേക്ക് രണ്ടുതവണ വീതവും സന്ദർശനം നടത്തി. 2019 മുതൽ രാഷ്‌ട്രപതി എട്ട് വിദേശ യാത്ര നടത്തിയതിന് ചെലവായത് 6.24 കോടി രൂപ. ഇക്കാലയളവിൽ വിദേശമന്ത്രി എസ് ജയ്‌ശങ്കർ 86 വിദേശ യാത്രനടത്തിയതിൽ 20.87 കോടി രൂപ ചെലവായി. Read on deshabhimani.com

Related News