പ്രധാനമന്ത്രികാര്യാലയം പറയുന്നു ; ‘പിഎം കെയേഴ്‌സ്‌ ഫണ്ട്‌ പൊതുസ്ഥാപനം അല്ല’



ന്യൂഡൽഹി പിഎം കെയേഴ്‌സ്‌ ഫണ്ട്‌ ‘പൊതുസ്ഥാപനം’ അല്ലെന്നും വിവരാവകാശനിയമത്തിന്‌ കീഴിൽ വരില്ലെന്നും പ്രധാനമന്ത്രി കാര്യാലയം. പൊതുജീവകാരുണ്യ ട്രസ്‌റ്റെന്ന നിലയിലാണ്‌ പിഎം കെയേഴ്‌സ്‌ ഫണ്ട്‌ രൂപീകരിച്ചത്‌. അതിനാൽ, ഭരണഘടനയ്‌ക്കോ പാർലമെന്റിനോ നിയമസഭകൾക്കോ കീഴിലല്ല. ഈ സാഹചര്യത്തിൽ, പിഎം കെയേഴ്‌സ്‌ ഫണ്ട്‌ വിവരാവകാശനിയമ പരിധിയിലല്ലെന്നും പ്രധാനമന്ത്രി കാര്യാലയം അണ്ടർസെക്രട്ടറി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. ഭരണഘടനയുടെ 12–-ാം അനുച്ഛേദപ്രകാരം പിഎം കെയേഴ്‌സ്‌ ഫണ്ടിനെ സർക്കാർ നിയന്ത്രണത്തിലുള്ള ഫണ്ടായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമ്യക്‌അഗർവാൾ നൽകിയ ഹർജിയിലാണ്‌ പ്രധാനമന്ത്രി കാര്യാലയം മറുപടി സത്യവാങ്മൂലം നൽകിയത്‌. പിഎം കെയേഴ്‌സ്‌ ഫണ്ടിലേക്ക്‌ വ്യക്തികൾക്കും സംഘടനകൾക്കും സ്വമേധയാ സംഭാവനകൾ നൽകാം. സർക്കാരുകളുടെ ബജറ്റ്‌ വകയിരുത്തലോ പൊതുമേഖലാസ്ഥാപനങ്ങളുടെ നീക്കിയിരുപ്പോ സ്വീകരിക്കാറില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. Read on deshabhimani.com

Related News