'ടാഗോറിനെയും വെട്ടി'; വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ശിലാ ഫലകത്തിൽ മോദിയും വൈസ് ചാൻസലറും മാത്രം



ന്യൂഡൽഹി> യുനെസ്കോ ലോക പൈതൃക പദവി ലഭിച്ചതിന് പിന്നാലെ വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച  ഫലകത്തിൽ ടാ​ഗോറിന്‍റെ പേര്  ഒഴിവാക്കി. സര്‍വ്വകലാശാലയുടെ ചാന്‍സിലറായ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായ ബിദ്യുത് ചക്രബര്‍ത്തി എന്നിവരുടെ പേര് മാത്രമാണ് ഫലകത്തില്‍ ഉള്ളത്. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ചരിത്രത്തിൽ നിന്നും രവീന്ദ്രനാഥ ടാഗോറിൻ്റെ പേര് മായ്ക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നെഹ്റുവിന് പിന്നാലെ ടാ​ഗോറിനെയും ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാൻ തുടങ്ങിയെന്ന് ജയറാം രമേശ് പറഞ്ഞു. ഒരു നൂറ്റാണ്ട് മുന്‍പ് ടാഗോര്‍ കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വ്വകലാശാല ഈ സെപ്റ്റംബറിലാണ് യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചത്. Read on deshabhimani.com

Related News