പെഗാസസ്: അന്വേഷണത്തിന്‌ വിദഗ്‌ധ സമിതിയെ നിയോഗിക്കുമെന്ന്‌ സുപ്രീംകോടതി



ന്യൂഡൽഹി പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ പൗരൻമാരുടെ വിവരം ചോർത്തിയത് അന്വേഷിക്കാൻ വിദഗ്‌ധസമിതി രൂപീകരിക്കുമെന്ന്‌ സുപ്രീംകോടതി. അടുത്ത ആഴ്‌ച ഉത്തരവിറക്കും. സാങ്കേതിക വിദ​ഗ്ധരടങ്ങിയ സമിതി അംഗങ്ങളെ ഉടൻ തീരുമാനിക്കും. അംഗങ്ങളാക്കാൻ കോടതി ഉദ്ദേശിച്ച ചിലർ വ്യക്തിപരമായ അസൗകര്യത്താല്‍ പിൻമാറിയതിനാലാണ്‌ ഉത്തരവിറക്കാൻ വൈകുന്നതെന്നും ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അറിയിച്ചു. പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട ഹർജിക്കാരിൽ ഒരാൾക്കായി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ സി യു സിങ്ങിനെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  മറ്റ് അഭിഭാഷകരേയും ഇക്കാര്യം അറിയിക്കണമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ നിര്‍ദേശിച്ചു. *   വിഷയത്തിൽ  വിശദസത്യവാങ്‌മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാർ വിസമ്മതിച്ചതിനെത്തുടർന്ന്‌ ഇടക്കാല ഉത്തരവിറക്കുമെന്ന്‌ സുപ്രീംകോടതി അറിയിച്ചിരുന്നു. പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയർ രാജ്യത്ത്‌ ഉപയോഗിക്കുന്നുണ്ടോ? അത്‌ ഉപയോഗിച്ച്‌  വിവരം ചോർത്തുന്നുണ്ടാ? എന്നീ ചോദ്യങ്ങളാണ്‌ കോടതി പ്രധാനമായും ഉന്നയിച്ചത്‌. രാജ്യസുരക്ഷ മുൻനിർത്തി കൂടുതൽ വിശദീകരിക്കാനാകില്ലെന്നാണ്‌ കേന്ദ്രം പ്രതികരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട്‌ മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, ജോൺബ്രിട്ടാസ്‌ എംപി, അഡ്വ. എം എൽ ശർമ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. Read on deshabhimani.com

Related News