ഫോണ്‍ ചോര്‍ത്തല്‍: കെട്ടിച്ചമച്ചതെന്ന് ഐടി മന്ത്രി; ഇരുസഭകളും പ്രക്ഷുബ്ധം



ന്യൂഡല്‍ഹി > പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സമ്മേളനം തുടങ്ങി മൂന്നാം ദിവസവും പാര്‍ലമെന്റിന്റെഇരുസഭകളും പ്രക്ഷുബ്ധം. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയില്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസംഗം തടസ്സപ്പെട്ടു. ലോക്സഭയില്‍ ചോദ്യോത്തര വേളയ്ക്കിടെ സഭ നിര്‍ത്തിവെക്കേണ്ടിവന്നു. എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതോടെ രണ്ടുതവണ ഇരു സഭകളും നിര്‍ത്തിവെച്ചു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വാസ്തവ വിരുദ്ധമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമതച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം ലോക്സഭയില്‍ പറഞ്ഞ അതേ മറുപടി തന്നെയാണ് മന്ത്രി രാജ്യസഭയിലും ആവര്‍ത്തിച്ചത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ കിട്ടാതെ രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരെയും പ്രതിപക്ഷം പ്രതിഷേധം നടത്തി. നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധം കാരണം ഇരു സഭകളും രണ്ടുതവണ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നു. ഇതേത്തുടര്‍ന്നാണ് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞത്.   Read on deshabhimani.com

Related News