പാർലമെൻറ് മന്ദിരം ഉദ്ഘാടനം പ്രതിപക്ഷ പാർടികൾ ബഹിഷ്കരിക്കും



ന്യൂഡൽഹി> പാർലമെൻറ് മന്ദിര ഉദ്ഘാടനം പ്രതിപക്ഷ പാർടികൾ ഒന്നടങ്കം ബഹിഷ്കരിക്കും. മെയ് 28ന് നടക്കുന്ന ഉദ്ഘാടനം ബഹിഷ്ക്കരിക്കുമെന്ന് സംയുക്ത പ്രസതാവനയിലൂടെയാണ് പ്രതിപക്ഷ പാർടികൾ അറിയിച്ചത്. സിപിഐ എം, സിപിഐ, കോൺഗ്രസ് , ഡിഎംകെ, ആം ആദ്മി പാർടി, ശിവസേന തുടങ്ങിയ 19 പാർടികളാണ് സംയുക്ത പ്രസ്തവന പുറപ്പെടുവിച്ചത്. രാഷ്ട്രപതി ദൗപതി മുർമുവിനെ പാർലമെൻറ് ഉദ്ഘാടനചടങ്ങിൽ നിന്ന് ഒഴിവാക്കി പകരം പ്രധാനമന്ത്രി മോഡി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരിക്കുന്നത്. ജനാധിപത്യം ഇല്ലാതാക്കിയുള്ള  പ്രധാനമന്ത്രി മോഡിയുടെ  ഏകാധിപത്യമാണ് ഉദ്ഘാടന ചടങ്ങിൽ പ്രതിഫലിക്കുന്നതെന്ന്  പ്രതിപക്ഷ പാർടികൾ പറഞ്ഞു. രാഷ്ട്രപതി പദവിയെ അവഹേളിക്കുയാണ് ചെയ്യുന്നത്. പാർലമെൻറ് വിളിച്ചു ചേർക്കാനുള്ള അവകാശം രാഷ്ട്രപതിക്കാണെന്നിരിക്കെ  അവരെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ഭരണഘടനക്ക് വിരുദ്ധവും  ജനാധിപത്യ നിഷേധവുമായ ഈ നിലപാടിനോട് യോജിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. സിപിഐ എം, കോൺഗ്രസ്, സിപിഐ, ദ്രാവിഡ മുന്നേറ്റ കഴകം, ആം ആദ്മി പാർടി, ശിവസേന, സമാജ് വാദിപാർടി, ജാർഖണ്ഡ് മുക്തി മോർച്ച, കേരള കോൺഗ്രസ് (എം), രാഷ്ട്രീയ ലോക്‌ദൾ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ(യുണെെറ്റഡ്), എൻസിപി, ആർജെഡി, മുസ്ലീം ലീഗ്, നാഷണൽ കോൺഫറൻസ്, ആർഎസ്‌പി, മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലെെ ചിരുതെെഗൾ കച്ചി എന്നീ പാർടികളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുള്ളത്. Read on deshabhimani.com

Related News