ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനം വാത്മീകിയുടെ പ്രത്യയശാസ്ത്രമെന്ന് രാഹുല്‍ ഗാന്ധി



ന്യൂഡല്‍ഹി > ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനം രാമായണം എഴുതിയ വാത്മീകി മഹര്‍ഷിയും അദ്ദേഹത്തിന്റെ സന്ദേശങ്ങളുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. വാത്മീകിയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് എഐസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ശോഭാ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ഭരണഘടനാ ശില്‍പിയായ ഡോ.ബി ആര്‍ അംബേദ്കറെ ഒഴിവാക്കിയുള്ള രാഹുലിന്റെ പരാമര്‍ശം ചര്‍ച്ചയായിട്ടുണ്ട്. 'വാത്മീകിയുടെ പ്രത്യയശാസ്ത്രമാണ് ഇന്ത്യന്‍  ഭരണഘടനയില്‍ ഉപയോഗിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ ആശയങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. വാത്മീകിയെ പോലുള്ളവര്‍ കാണിച്ചുതന്ന പാതയിലൂടെയാണ് നമുക്ക് സഞ്ചരിക്കേണ്ടത്'- രാഹുല്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് പ്രസിഡന്റ് ചൗധരി അനില്‍കുമാര്‍, ഡല്‍ഹിയില്‍ എഐസിസി ചുമതല വഹിക്കുന്ന ശക്തിസിന്‍ഹ് ഗോഹില്‍ തുടങ്ങിയ നേതാക്കള്‍ ശോഭാ യാത്രയില്‍ പങ്കെടുത്തു. Read on deshabhimani.com

Related News