ഓർഡിനൻസ്‌ രാജിനെതിരെ പ്രതിപക്ഷം



ന്യൂഡൽഹി സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി ഓർഡിനൻസ്‌ വഴി അഞ്ച്‌ വർഷമായി നീട്ടിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു.  ഇഡി ഡയറക്ടർ എസ്‌ കെ ശർമയ്‌ക്ക്‌ നീട്ടിനൽകിയ കാലാവധി ബുധനാഴ്‌ച അവസാനിക്കുന്ന സാഹചര്യത്തിലാണ്‌ സുപ്രീംകോടതി നിർദേശങ്ങം മറികടന്നുള്ള നീക്കം. "ഭാവിയിൽ സർക്കാരിന്റെ കാലാവധി 10 വർഷമായി ഉയർത്താനും ഓർഡിനൻസ്‌ കൊണ്ടുവന്നേയ്‌ക്കാം. അതും സംഭവിക്കാം' കോൺഗ്രസ്‌ ലോക്‌സഭ കക്ഷിനേതാവ്‌ അധീർ രഞ്‌ജൻ ചൗധരി പറഞ്ഞു. ജനാധിപത്യ തത്വങ്ങൾ മറികടന്നാണ്‌ മോദിസർക്കാർ പ്രവർത്തിക്കുന്നതെന്ന്‌ കോൺഗ്രസ്‌ രാജ്യസഭ കക്ഷി ഉപനേതാവ്‌ ആനന്ദ്‌ ശർമ പറഞ്ഞു. പാർലമെന്റ്‌ 29ന്‌ തുടങ്ങാനിരിക്കെ സർക്കാരിന്റെ തിരക്കിട്ട നീക്കം സംശയകരമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു. ജനാധിപത്യ കശാപ്പെന്ന് ടിഎംസി നേതാവ്‌ ഡെറക്‌ ഒബ്രിയാൻ പറഞ്ഞു.  ഉൽക്കണ്‌ഠ സൃഷ്ടിക്കുന്ന നടപടിയെന്ന് ആർജെഡി  എംപി പ്രൊഫ. മനോജ്‌ ഝാ പറഞ്ഞു. സർക്കാർ നടപടി സ്വീകാര്യമല്ലെന്ന് ബിഎസ്‌പി എംപി കൻവർ ഡാനിഷ്‌ അലി പ്രതികരിച്ചു Read on deshabhimani.com

Related News