ഒഎൻജിസി കോപ്‌റ്റർ 
 കടലിൽ വീണു; 4 മരണം

videograbbed image


ന്യൂഡൽഹി ഒമ്പതുപേരുമായി സഞ്ചരിച്ച ഒഎൻജിസി ഹെലികോപ്‌റ്റർ അറബിക്കടലിൽ നിയന്ത്രണം നഷ്ടപ്പെട്ട് വീണ് നാല്‌ മരണം. ജുഹുവിൽനിന്ന് മുംബൈ ഹൈയിലെ സാഗർ കിരൺ എണ്ണഖനന മേഖലയിലേക്ക് പോയ കോപ്റ്ററാണ് തീരത്തുനിന്നും 50 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തിൽപ്പെട്ടത്‌. എണ്ണഖനനമേഖലയില്‍ നിന്ന്  1.5 കിലോമീറ്റർ അകലെയാണ്‌ അപകടം. നിയന്ത്രണം നഷ്ടപ്പെട്ടതോടെ ജലനിരപ്പിന് മുകളില്‍ ലാന്‍ഡ് ചെയ്യുന്ന ഫ്ലോട്ടർ സംവിധാനം ഉപയോ​ഗിച്ച്  ലാന്‍ഡ് ചെയ്യവെയാണ് അപകടം. റിഗിലെ ഒരു ബോട്ടും സമീപത്തുകൂടി സഞ്ചരിച്ച കപ്പലിലെ ജീവനക്കാരും ചേർന്നാണ്‌ രക്ഷാപ്രവർത്തനം ആരംഭിച്ചത്‌. മൂന്ന്‌ ഒഎൻജിസി ജീവനക്കാരും ഒരു കരാർ ജീവനക്കാരനുമാണ്‌ മരിച്ചത്‌. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുമുണ്ടായിരുന്നു. അപകടകാരണം  വ്യക്തമല്ലെന്ന്‌ ഒഎൻജിസി അധികൃതർ അറിയിച്ചു. വാടകയ്‌ക്കെടുത്ത പവൻ ഹാൻസ് സിക്കോർസ്‌കി എസ് -76 ഹെലികോപ്റ്ററാണ് തകർന്നത്‌. Read on deshabhimani.com

Related News