ഗുജറാത്തിൽ ഒമിക്രോൺ സ്‌ഥിരീകരിച്ചു; രാജ്യത്തെ മൂന്നാമത്തെ കേസ്‌



ഗാന്ധിനഗർ > ഗുജറാത്തിൽ ഒമിക്രോൺ സ്‌ഥിരീകരിച്ചു.  സിംബാബ്‌വേയിൽനിന്ന്‌ ജാം നഗറിൽ എത്തിയ ആൾക്കാണ്‌ വൈറസ്‌ ബാധ സ്‌ഥിരീകരിച്ചത്‌. രാജ്യത്തെ മൂന്നാമത്തെ ഒമിക്രോൺ കേസാണ്‌ ഇത്‌. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി പൂണൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റി. Read on deshabhimani.com

Related News