നേപ്പാളിലും റഷ്യയിലും ഒമിക്രോൺ



കാഠ്‌മണ്ഡു> നേപ്പാളിലും റഷ്യയിലും ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ വിദേശിക്കും അദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന നേപ്പാൾ പൗരനുമാണ്‌ തിങ്കളാഴ്ച കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്‌. റഷ്യയിൽ ദക്ഷിണാഫ്രിക്കയിൽനിന്ന്‌ മടങ്ങിയെത്തിയ രണ്ടുപേരിലാണ്‌ ഒമിക്രോൺ കണ്ടെത്തിയത്‌. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ പത്തുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. മറ്റുള്ളവരിൽ ഒമിക്രോൺ സാന്നിധ്യം ഇല്ലെന്നും ഉറപ്പാക്കി. ഒമിക്രോൺ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്‌ റഷ്യ നിയന്ത്രണം ഏർപ്പെടുത്തി. ജപ്പാനിൽ ഇറ്റലിയിൽനിന്ന്‌ എത്തിയയാൾക്ക്‌ ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമിക്രോൺ ഭീഷണിയുള്ള 15 രാജ്യത്തുനിന്നുള്ള യാത്ര പാകിസ്ഥാൻ നിരോധിച്ചു. Read on deshabhimani.com

Related News