കിലോയ്‌ക്ക്‌ രണ്ടുരൂപ; വെണ്ട റോഡിൽതള്ളി കർഷകർ



തിരുനെൽവേലി> വിലയില്ലാത്തതിനാൽ വെണ്ട റോഡിൽതള്ളി കർഷകർ. തിരുനെൽവേലി മണൂരിലെ കർഷകരാണ്‌ 3000 കിലോയോളം വെണ്ട റോഡിൽ തള്ളിയത്‌. മാർക്കറ്റിൽ കിലോയ്‌ക്ക്‌ രണ്ട്‌ രൂപയായി വില ഇടിഞ്ഞതോടെ കർഷകർ വെണ്ട ഉപേക്ഷിക്കുകയായിരുന്നു. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലായി 150 ഏക്കറിൽ വെണ്ട കൃഷി ഇറക്കിയ കർഷകർക്ക്‌ വൻ നഷ്‌ടമാണ്‌ ഇത്തവണ നേരിടേണ്ടി വന്നത്‌. തിരുനെൽവേലി പള്ളമടൈയിലെ കർഷകൻ വെണ്ട റോഡരികിൽ തള്ളുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. വെണ്ട മാർക്കറ്റിൽ എത്തിക്കാൻ മാത്രം കിലോയ്‌ക്ക്‌ ഒരു രൂപ ചെലവാണെന്നും പിന്നെങ്ങനെ രണ്ട്‌ രൂപയ്‌ക്ക്‌ വിൽക്കാനാകുമെന്നും കർഷകർ ചോദിച്ചു. ഏക്കറിന്‌ 45,000 രൂപ വരെ ചെലവിട്ടാണ്‌ പലരും കൃഷിയിറക്കിയത്‌. Okra (lady's finger) and tomato farmers dumped their produce on the ground following poor price for their produce in Manur Taluk in Tirunelveli district pic.twitter.com/OlewCfT2Nh — Thinakaran Rajamani (@thinak_) December 2, 2022 Read on deshabhimani.com

Related News