വീഡിയോ:കൊറോമണ്ഡല്‍ എക്‌സ്പ്രസ് അപകടത്തില്‍ പെടുന്നതിന് തൊട്ട് മുമ്പുള്ള നിമിഷങ്ങള്‍



ന്യൂഡല്‍ഹി> ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ കൊറോമണ്ഡല്‍ എക്‌സ്പ്രസ് അപകടത്തില്‍ പെടുന്നതിന് തൊട്ടുമുമ്പുള്ളതും പിന്നീട് അപകടത്തില്‍ പെടുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ട്രെയിനില്‍ ആളുകള്‍ ഇരിക്കുന്നതും തൂപ്പുകാരന്‍  ട്രെയിന്‍ വൃത്തിയാക്കുന്നതുമായ ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് വണ്ടി അപകടത്തില്‍ പെടുന്നതും  ആളുകള്‍ നിലവിളിക്കുന്നതുമാണ് വീഡീയോയിലൂടെ പുറത്തുവന്നിരിക്കുന്നത്.   പെട്ടെന്നൊരു വിറയലും ക്യാമറ ഷെയ്ക്കാകുന്നതും ആളുകള്‍ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളും ഒഡീഷ ടിവിയാണ് പുറത്തുവിട്ടത്.  സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത് . ഏതെങ്കിലും യാത്രക്കാരന്‍ പകര്‍ത്തിയതാകാം  ദൃശ്യങ്ങളെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു   Read on deshabhimani.com

Related News