എഐഎഡിഎംകെ അധികാരത്തര്‍ക്കം ; എടപ്പാടിക്ക് വന്‍തിരിച്ചടി



ചെന്നൈ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പാര്‍ടിയില്‍ ജൂലൈ 23ന് മുമ്പുള്ള സ്ഥിതി തുടരാനും ജനറല്‍ കൗണ്‍സില്‍ യോഗം വീണ്ടുംചേരാനും ഉത്തരവിട്ടു.  കോ–-ഓര്‍ഡിനേറ്ററായിരുന്ന ഒ പനീർശെൽവത്തെ പുറത്താക്കിയ ജൂലൈ 11ന്റെ ജനറല്‍ കൗണ്‍സില്‍ തീരുമാനം നിയമവിധേയമല്ലെന്നും വിധിച്ചു. ഇതോടെ പനീർശെൽവം കോ–-ഓര്‍ഡിനേറ്ററും എടപ്പാടി പളനിസ്വാമി ഡെപ്യൂട്ടി കോ–-ഓര്‍ഡിനേറ്ററായും മാറി. പനീര്‍സെല്‍വവും ജനറല്‍ കൗണ്‍സില്‍ അം​ഗം വൈരമുത്തുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ്  ജസ്റ്റിസ് ഡി ജയചന്ദ്രന്റെ തീര്‍പ്പ്. കോ–-ഓര്‍ഡിനേറ്റര്‍ക്കും ഡെപ്യൂട്ടി കോ–-ഓര്‍ഡിനേറ്റര്‍ക്കും മാത്രമാണ് ജനറല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കാനുള്ള അനുമതിയെന്നും കോടതി നിരീക്ഷിച്ചു. പനീർശെൽവം അനുകൂലികള്‍ വിധി പടക്കം പൊട്ടിച്ച് ആഘോഷിച്ചു. Read on deshabhimani.com

Related News