ജനങ്ങളുടെ ജീവന്‍ പണയം വെച്ച് ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ ഒരു മതവും ദൈവവും പറയുന്നില്ല: ഡോ. ഹര്‍ഷവര്‍ധന്‍



ന്യൂഡല്‍ഹി> ജനങ്ങളുടെ ജീവന്‍ പണയം വെച്ച് ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ ഒരു മതവും ദൈവവും പറയുന്നില്ലെന്ന് കേന്ദ്ര മന്ത്രി .ഡോ ഹര്‍ഷവര്‍ധന്‍.ഉത്സവ സമയത്ത് ജനങ്ങള്‍ കൊവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ കൊവിഡ് അപകടകരമായ രീതിയില്‍ വീണ്ടും ഭീഷണി ഉയര്‍ത്താന്‍ ഇടയാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരുവുകളില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനെതിരെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം ജനങ്ങള്‍ വീടുകളില്‍ തന്നെ ഉത്സവങ്ങള്‍ ആഘോഷിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പൂജാ പന്തലില്‍ പോയിരിക്കണമെന്നോ അന്നദാനം കഴിക്കണമെന്നോ നിര്‍ബന്ധമില്ലെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ആളുകളുടെ ജീവന്‍ പണയം വെച്ച് ഒരു ഉത്സവവും ആഘോഷിക്കണമെന്ന് ഒരു മതത്തിലും പറയുന്നില്ല എന്നതാണ് സത്യമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ദൈവത്തെ ആരാധിക്കാന്‍ പൂജാ പന്തല്‍ കെട്ടണമെന്ന് ദൈവവും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   Read on deshabhimani.com

Related News