എൻജെഎസി നിയമം റദ്ദാക്കൽ മറ്റൊരിടത്തും നടക്കാത്തത്: ഉപരാഷ്‌ട്രപതി



ന്യൂഡൽഹി ജഡ്‌ജിമാരെ നിയമിക്കുന്ന സുപ്രീംകോടതി കൊളീജിയം സംവിധാനത്തിന്‌ എതിരെ ഉപരാഷ്ട്രപതി. ഇതിനു ബദലായി മോദി സർക്കാർ അവതരിപ്പിച്ച ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ (എൻജെഎസി) നിയമനിർമാണം സുപ്രീംകോടതി റദ്ദാക്കിയതിനെ ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻഖർ രൂക്ഷമായി വിമർശിച്ചു. ഡോ. എൽ എം സിങ്‌വി സ്‌മാരകപ്രഭാഷണ പരിപാടിയിൽ സംസാരിക്കവെയാണ്‌ വിമർശം.   ജനഹിതമനുസരിച്ച്‌ പാർലമെന്റ്‌ പാസാക്കിയ നിയമം സുപ്രീംകോടതി റദ്ദാക്കി. ലോകത്ത്‌ മറ്റൊരിടത്തും ഇത്തരം സംഭവമുണ്ടായിട്ടില്ല. എൻജെഎസി സുപ്രീംകോടതി റദ്ദാക്കിയിട്ടും അതേക്കുറിച്ച്‌ പാർലമെന്റിന്റെ ഇരുസഭയിലും കാര്യമായ ചർച്ചകൾ നടക്കാത്തത്‌ തന്നെ നടുക്കിയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ ഉൾപ്പെടെ വേദിയിൽ ഉണ്ടായിരുന്നു. നേരത്തെ, കേന്ദ്ര നിയമമന്ത്രി കിരൺറിജിജു കൊളീജിയം സംവിധാനത്തെയും സുപ്രീംകോടതി ജഡ്‌ജിമാരെയും വിമർശിച്ച്‌ രംഗത്തെത്തിയിരുന്നു. ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന്‌ സുപ്രീംകോടതിയും പ്രതികരിച്ചു. Read on deshabhimani.com

Related News