നിതീഷ്‌ ഖാർഗെയെയും രാഹുലിനെയും കണ്ടു



ന്യൂഡൽഹി പ്രതിപക്ഷ ഐക്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ തിങ്കളാഴ്‌ച ഡൽഹിയിൽ കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ജനാധിപത്യത്തിന്റെ കരുത്താണ്‌ തങ്ങളുടെ സന്ദേശമെന്നും രാജ്യം ഒറ്റക്കെട്ടാകുമെന്നും ഖാർഗെ പിന്നീട്‌ പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായുള്ള പ്രതിപക്ഷ കക്ഷികളുടെ വിശാല യോഗവും ചർച്ചയായി. യോഗത്തിന്റെ സ്ഥലവും തീയതിയും രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്ന്‌ കോൺഗ്രസ്‌ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ജെഡിയു ദേശീയ പ്രസിഡന്റ്‌ ലാലൻ സിങ്ങും മാധ്യമങ്ങളോട്‌ വ്യക്തമാക്കി. മറ്റു കക്ഷികളുമായി ഇക്കാര്യം കൂടിയാലോചിക്കും. പട്‌നയിൽ യോഗം ചേരാമെന്നാണ്‌ ഏകദേശ ധാരണ.  ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേലും നിതീഷിന്റെ ഐക്യശ്രമങ്ങളെ പ്രശംസിച്ചു.   Read on deshabhimani.com

Related News