നിസാർ എത്തി ; വിക്ഷേപണം അടുത്ത വർഷം



ബംഗളൂരു ഐഎസ്‌ആർഒ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുമായി ചേർന്ന്‌ നിർമിച്ച നിസാർ റോക്കറ്റ്‌ (നാസ ഐഎസ്‌ആർഒ സിന്തറ്റിക്‌ അപെർചർ റഡാർ) രാജ്യത്തെത്തി. അമേരിക്കയിൽനിന്ന്‌ യുഎസ്‌ വ്യോമസേനയുടെ പ്രത്യേക ബോയിങ്‌ സി 17 വിമാനത്തിലാണ്‌ റോക്കറ്റ്‌ ബംഗളൂരുവിൽ എത്തിച്ചത്‌. ബഹിരാകാശ പേടകത്തിൽ ഘടിപ്പിച്ചശേഷം ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ ബഹിരാകാശകേന്ദ്രത്തിൽനിന്ന്‌ 2024ൽ വിക്ഷേപിക്കും. അമേരിക്കയിലും ഇന്ത്യയിലുമായി രണ്ട്‌ റഡാറാണ്‌ നിർമിച്ചത്‌. ബംഗളൂരുവിൽ നിർമിച്ച ‘എസ്‌ ബാൻഡ്‌ റഡാർ’ കലിഫോർണിയയിലെ നാസ ലാബിലെത്തിച്ച്‌ അവിടെ നിർമിച്ച ‘എൽ ബാൻഡ്‌ റഡാറു’മായി കൂട്ടിച്ചേർക്കുകയായിരുന്നു. ഇതാണ്‌ ഇന്ത്യയിൽ എത്തിച്ചത്‌. ജിഎസ്‌എൽവിയിലാണ്‌ റഡാർ വിക്ഷേപിക്കുക. 12 ദിവസംവീതമെടുത്ത്‌ ഭൂമിയെ ചുറ്റി ചിത്രങ്ങളെടുക്കുകയാണ്‌ ലക്ഷ്യം. ചെറിയ മാറ്റങ്ങൾപോലും ഒപ്പിയെടുക്കും. മൂന്നുവർഷംകൊണ്ട്‌ പഠനം പൂർത്തിയാക്കും. Read on deshabhimani.com

Related News