പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുക്കാൻ കേന്ദ്രത്തിന്റെ 30,600 കോടി

videograbbed image / pib youtube


ന്യൂഡൽഹി പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുക്കുന്നതിനായി രൂപീകരിച്ച കമ്പനിക്ക്‌ കേന്ദ്ര സർക്കാർ 30,600 കോടി രൂപ അനുവദിച്ചു. വിവിധ ഘട്ടങ്ങളിലായി രണ്ട്‌ ലക്ഷം കോടിയോളം രൂപയുടെ കിട്ടാക്കടം ഏറ്റെടുക്കാനായി രൂപീകരിച്ച എൻഎആർസിഎല്ലി (നാഷണൽ അസറ്റ്‌ റീകൺസ്‌ട്രക്‌ഷൻ കമ്പനി ലിമിറ്റഡ്‌)ന്റെ ഓഹരിവരുമാനത്തിന്‌ പിൻബലം നൽകാനാണ്‌ ഈ തുകയെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭാ യോഗം ഇതിന് അനുമതി നൽകി. അഞ്ഞൂറ്‌ കോടിയിലധികം രൂപ വരുന്ന കിട്ടാക്കടങ്ങളാണ്‌ ഏറ്റെടുക്കുക. വൻകിട കോർപറേറ്റുകളെ സഹായിക്കാനാണിത്. പൊതുമേഖലാ ബാങ്കുകളുടെ 51 ശതമാനം ഓഹരി ഉടമസ്ഥതയിലാണ്‌ എൻഎആർസിഎൽ രൂപീകരിച്ചിട്ടുള്ളത്‌. അതേസമയം, ഏറ്റെടുക്കുന്ന കിട്ടാക്കടം വിപണിയിൽ കൈകാര്യം ചെയ്യാനായി രൂപീകരിച്ച ഐഡിആർസിഎല്ലിൽ (ഇന്ത്യ ഡെബിറ്റ്‌ റസല്യൂഷൻ കമ്പനി) പൊതുമേഖലാ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും 49 ശതമാനം മാത്രമാണ്‌ ഓഹരിപങ്കാളിത്തം. 51 ശതമാനം ഓഹരി സ്വകാര്യമേഖല കൈയാളും.ബാങ്കുകളുമായി ധാരണയിലെത്തി എൻഎആർസിഎൽ ഏറ്റെടുക്കുന്ന കിട്ടാക്കടം വിവിധ സാമ്പത്തിക ഉൽപ്പന്നങ്ങളുടെ രൂപത്തിൽ വിപണിയിൽ എത്തിക്കും. ഓഹരിവിപണിയിൽ വർധിച്ച തോതിലുള്ള ചൂതാട്ടത്തിനും കുമിളകൾപോലെ ഓഹരിമൂല്യം പെരുകാനും ഈ ഇടപെടൽ വഴിയൊരുക്കും. Read on deshabhimani.com

Related News