ലോക്‌സഭയില്‍ ബജറ്റ് അവതരണം തുടങ്ങി; 157 പുതിയ നഴ്സിങ് കോളേജുകള്‍, കാര്‍ഷിക വായ്‌പ 20 ലക്ഷം കോടി



ന്യൂഡല്‍ഹി> നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിന് തുടക്കമായി.ലോക്‌സഭയില്‍  ധനമന്ത്രി നിര്‍മല സീതാരാമന്‍ 11 മണിക്കാണ് ബജറ്റവതരണം തുടങ്ങിയത്. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നു- ധനമന്ത്രി പറഞ്ഞു. കൃഷി അനുബന്ധ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ഫണ്ട് വരുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.ഡിജിറ്റല്‍ പെയ്‌മെന്റിലുണ്ടായ വളര്‍ച്ചയിലൂടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറെ മുന്നേറിയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു ബജറ്റ് വിവരങ്ങള്‍ 1.  പിഎം ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി ഒരു വര്‍ഷം കൂടി തുടരും.എല്ലാ അന്ത്യോദയ ഉപഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം രണ്ടു ലക്ഷം കോടി രൂപയുടെ ചെലവാണ് ഈ പദ്ധതിക്കുള്ളത്. ഇത് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. 2. 2,200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ് വരും. 3. കൃഷി അനുബന്ധ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ഫണ്ട് 4. 2027-ഓടെ അരിവാള്‍ രോഗം പൂര്‍ണമായും തുടച്ച് നീക്കും 5. പ്രാഥമിക സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടറൈസേഷന് 2516 കോടി. 63000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും 6. 157 പുതിയ നഴ്സിങ് കോളേജുകള്‍ 7. 2.2 ലക്ഷം കോടി രൂപ 11.4 കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്തുവെന്ന് ധനമന്ത്രി 8. കാര്‍ഷിക വായ്പ 20 ലക്ഷം കോടി   9. റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി ' 10. 50 പുതിയ വിമാനത്താവളങ്ങള്‍ കൂടി. 11.ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ 12.ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ 13. PM ആവാസ് യോജനയ്ക്ക് 69000 കോടി  ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അമൃതകാലത്ത് സപ്തര്‍ഷികളെപ്പോലെ ഇത് രാജ്യത്തെ നയിക്കും ധനമന്ത്രി പറഞ്ഞു രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വെയിലെ വിലയിരുത്തല്‍. അടുത്തവര്‍ഷം 6.8ശതമാനംവരെയാകും വളര്‍ച്ച.   രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബജറ്റ് ഇടത്തരക്കാര്‍ക്ക് അനുകൂലമായിരിക്കുമെന്ന് ധനമന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ആദായ നികുതിയില്‍ കൂടുതല്‍ ഇളവ് പ്രതീക്ഷിക്കാമെന്ന് വിലയിരുത്തലുണ്ട്. ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യ സൂചനകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം.   Read on deshabhimani.com

Related News