‌കശ്‌മീരിൽ മാധ്യമപ്രവർത്തകനെ എൻഐഎ അറസ്‌റ്റ്‌ ചെയ്‌തു



ശ്രീനഗർ കശ്‌മീരിലെ മുതിർന്ന മാധ്യമപ്രവർത്തകനും ടുസർക്കിൾസ്‌.നെറ്റ്‌ എഡിറ്ററുമായ ഇർഫാൻ മെഹ്‌രാജിനെ എൻഐഎ  ശ്രീനഗറിൽവച്ച്‌ അറസ്‌റ്റ്‌ ചെയ്‌തു. ശ്രീനഗർ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ജമ്മു കശ്മീർ കോയലീഷൻ ഓഫ് സിവിൽ സൊസൈറ്റി മുഖേന ഭീകരർക്ക്‌ പണമെത്തിച്ചെന്ന്‌ ആരോപിച്ചാണ്‌ അറസ്‌റ്റ്‌. കേസിൽ 2021ൽ യുഎപിഎ ചുമത്തപ്പെട്ട്‌ അറസ്‌റ്റിലായ ഖുറാം പർവേസിന്‌ മെഹ്‌രാജുമായി ബന്ധമുണ്ടെന്നും ഏജൻസി പറയുന്നു.  ഇദ്ദേഹത്തെ ഡൽഹിയിലേക്കാണ്‌ കൊണ്ടുപോയതെന്ന്‌ കുടുംബം പ്രതികരിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിന്റെ മറവിൽ താഴ്‌വരയിൽ വിഘടനവാദം പ്രചരിപ്പിക്കുന്നവർക്ക്‌ പണം മെഹ്‌രാജ്‌  എത്തിച്ചെന്നും ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയശേഷമായിരുന്നു അറസ്‌റ്റെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. നേരത്തെ മറ്റൊരു കേസിൽ  മാധ്യമസ്ഥാപനമായ കശ്മീർ വാലിയിലെ റിപ്പോർട്ടർ സജാദ് ഗുലിനെ പൊതുസുരക്ഷാനിയമം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. Read on deshabhimani.com

Related News