റോഡല്ല; തോടാണ് ഈ ദേശീയപാത

videograbbed image


പട്‌ന ചിത്രം കണ്ടാൽ തോടാണെന്ന് തോന്നുമെങ്കിലും ഇതുമൊരു ദേശീയപാതയാണ്. ബിഹാറിലെ മധുബനിലൂടെ കടന്നുപോകുന്ന ദേശീയപാത 227നാണ് ഈ ദുരവസ്ഥ. ദൈനിക ഭാസ്‌കർ ദിനപത്രത്തിലെ മാധ്യമപ്രവർത്തകനായ പ്രവീൺ താക്കൂറാണ് ആകാശദൃശ്യം പുറത്തുവിട്ടത്. 2015 മുതൽ റോഡിന്റെ അവസ്ഥ ഇതാണെന്നാണ് റിപ്പോർട്ട്. 2024നുള്ളിൽ ബിഹാറിലെ റോഡുകൾ അമേരിക്കൻ നിരത്തുകളോടു കിടപിടിക്കുന്നതാകുമെന്ന്‌ രണ്ടാഴ്ച മുമ്പ്‌ പൊതുപരിപാടിക്കിടെ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. Read on deshabhimani.com

Related News