വായുനിലവാരം മെച്ചപ്പെടുത്താന്‍ എന്തുചെയ്തു ; കേന്ദ്ര-, ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി



ന്യൂഡൽഹി ഡൽഹിയിലെ വായുഗുണനിലവാരം മെച്ചപ്പെടുത്താൻ കേന്ദ്ര, ഡല്‍ഹി സർക്കാരുകൾ എന്ത്‌ ചെയ്‌തെന്ന്‌ സുപ്രീംകോടതി.  ശക്തമായ കാറ്റായതിനാൽമാത്രമാണ് വായുനിലവാരം ചെറിയ രീതിയിൽ മെച്ചപ്പെട്ടതെന്ന്  ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. മലിനീകരണം കുറയ്‌ക്കാനെടുത്ത തീരുമാനങ്ങളെല്ലാം താൽക്കാലികം മാത്രം.വായുനിലവാരം കാര്യമായി മെച്ചപ്പെട്ടാൽ മാത്രം നിയന്ത്രണങ്ങൾക്ക്‌ ഇളവ്‌ നൽകാമെന്നും കോടതി നിലപാടെടുത്തു.കാറ്റിന്റെ ഗതി അനുസരിച്ച്‌ സാഹചര്യം മെച്ചപ്പെടുമെന്ന അധികൃതരുടെ വാദത്തില്‍ കോടതി അസംതൃപ്‌തി പ്രകടിപ്പിച്ചു. കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരുടെ ഇടപെടൽ നിരാശാജനകമാണ്‌. കേന്ദ്ര, സംസ്ഥാന സർക്കാരുകളും കമീഷനുകളും അടിയന്തര നടപടി സ്വീകരിക്കണം. ഉദ്യോഗസ്ഥർ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ വൈക്കോൽ കത്തിക്കൽ ഉൾപ്പെടെയുള്ളവ കുറയ്‌ക്കാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 29ന്‌ കേസ്‌ വീണ്ടും പരിഗണിക്കും. Read on deshabhimani.com

Related News