എഐഎഫ്എഫ് ഭരണച്ചുമതല സുപ്രീംകോടതി സമിതിക്ക് ; പ്രഫുൽ പട്ടേൽ പുറത്ത്



ന്യൂഡൽഹി കാലാവധി കഴിഞ്ഞും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്)  തലവനായി തുടരുന്ന പ്രഫുൽ പട്ടേലിനെ സുപ്രീംകോടതി പുറത്താക്കി. പട്ടേൽ നയിക്കുന്ന ഭരണസമിതിയെയും ഒഴിവാക്കി. ഫെഡറേഷന്റെ ഭരണച്ചുമതല കോടതി നിയമിച്ച മൂന്നംഗ താൽക്കാലിക സമിതിയെ ഏൽപ്പിക്കുകയും ചെയ്തു. മുൻ സുപ്രീംകോടതി ജഡ്ജി എ ആർ ദാവെ നയിക്കുന്ന സമിതിയിൽ മുൻ തെരഞ്ഞെടുപ്പ് കമീഷണർ എസ് വെെ ഖുറേഷി, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഭാസ്കർ ഗാംഗുലി എന്നിവരാണുള്ളത്. ഫെഡറേഷന്റെ ദെെനംദിന കാര്യങ്ങൾ ഈ സമിതിയാണ് നിയന്ത്രിക്കുക. ഫെഡറേഷന്റെ ഭരണഘടന സമിതി പുതുക്കും. പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തും. കഴിഞ്ഞ 13 വർഷമായി പ്രഫുൽ പട്ടേലാണ് തലപ്പത്ത്. ഡിസംബറിൽ കാലാവധി കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് നടത്താതെ തലവനായി തുടരുകയായിരുന്നു. ഇതിനെതിരെ ഡൽഹി ഫുട്ബോൾ ക്ലബ്ബാണ് അപ്പീൽ നൽകിയത്.ഫിഫയുടെയും ഓൾ ഇന്ത്യ ഫ-ുട്ബോൾ ഫെഡറേഷന്റെയും നിയമപ്രകാരം പട്ടേലിന് തുടരാനാകില്ല. ദേശീയ കായിക ഭരണച്ചട്ടങ്ങളും എതിരാണ്. എന്നാൽ കാലാവധി പൂർത്തിയായി 14 മാസം കഴിഞ്ഞിട്ടും പട്ടേൽ പടിയിറങ്ങിയില്ല. Read on deshabhimani.com

Related News