രാഹുലിന്‌ നോട്ടീസ് 
അയച്ച് പട്‌നാ കോടതി ; പരാതിക്കാരന്‍ ബിജെപി എംപി സുശീൽകുമാർ മോദി



ന്യൂഡൽഹി അപകീർത്തിക്കേസിൽ ഏപ്രിൽ 12ന്‌ ഹാജരാകാൻ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിക്ക്‌ പട്‌നാകോടതി നോട്ടീസ്‌. മോദി സമുദായനാമമുള്ളവരെ അവഹേളിച്ചെന്ന ബിജെപി എംപി സുശീൽകുമാർ മോദിയുടെ ഹർജിയിലാണ്‌ നോട്ടീസ്‌. ഇതേവിഷയത്തിൽ ബിജെപി എംഎൽഎ പൂർണേഷ്‌മോദിയുടെ ഹർജിയിലാണ് സൂറത്ത്‌ കോടതി രാഹുലിനെ രണ്ടുവർഷം തടവിന്‌ ശിക്ഷിച്ചത്. അതേസമയം, പട്‌നാഹൈക്കോടതി നിർദേശിച്ച ദിവസം രാഹുൽ ഹാജരാകില്ലെന്ന്‌ കോൺഗ്രസ്‌ വൃത്തങ്ങൾ അറിയിച്ചു. കോടതി നിർദേശിച്ച ദിവസം രാഹുലിന്റെ അഭിഭാഷകനാകും ഹാജരാകുക. Read on deshabhimani.com

Related News