സ്ഥിതി സൂക്ഷ്‌മമായി വിലയിരുത്തുന്നു: കേന്ദ്രം



ന്യൂഡൽഹി ഇന്ത്യയിൽ ഇതുവരെ ഒമിക്രോൺ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ലെന്നും കനത്ത ജാഗ്രത തുടരുകയാണെന്നും മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥിതി സൂക്ഷ്‌മമായി വിലയിരുത്തുന്നുണ്ട്‌. അന്താരാഷ്‌ട്ര യാത്രികരുടെ ജനിതക പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അന്താരാഷ്‌ട്ര യാത്രികർക്കുള്ള മാർഗരേഖ ഞായറാഴ്‌ച കേന്ദ്ര സർക്കാർ പുതുക്കിയിരുന്നു. ബോട്സ്വാന യുവതിക്കായി തിരച്ചിൽ ഒമിക്രോൺ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽനിന്ന്‌ ഇന്ത്യയിലെത്തിയ യുവതിക്കായി മധ്യപ്രദേശ്‌ സർക്കാർ തിരച്ചിൽ ആരംഭിച്ചു. ഇവർ 18ന്‌ ജബൽപ്പുർ സന്ദർശിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്‌. എന്നാല്‍ ജ ബൽപ്പുരിലെ സൈനിക ക്യാമ്പിൽ യുവതി സമ്പർക്കവിലക്കിലുള്ളതായി ബോട്‌സ്വാന എംബസി അധികൃതർ അവകാശപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍
പൗരന് കോവിഡ്;
ഡെൽറ്റ അല്ല ദക്ഷിണാഫ്രിക്കയിൽനിന്ന്‌ അടുത്തിടെ എത്തി കോവി‍ഡ് സ്ഥിരീകരിച്ച 63കാരന്റെ സാമ്പിൾ ഡെൽറ്റ വകഭേദത്തിൽനിന്ന്‌ വ്യത്യസ്‌തമാണെന്ന്‌ കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. ഒമിക്രോൺ ആണെന്ന്‌ ഔദ്യോഗികമായി ഇപ്പോള്‍ പറയാനാകില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും ഐസിഎംആറുമായും ബന്ധപ്പെട്ടുവരികയാണ്‌. സാമ്പിൾ ഐസിഎംആറിന്‌ അയച്ചെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News