വീണ്ടും സർവകക്ഷിയോഗം വിളിച്ച്‌ കേന്ദ്രം



ന്യൂഡൽഹി രാജ്യത്ത്‌ പുതിയ കോവിഡ്‌ രോ​ഗികള്‍ വർധിക്കുന്ന സാഹചര്യത്തിൽ സർവകക്ഷിയോഗം വിളിച്ച്‌ കേന്ദ്രസർക്കാർ. വെള്ളിയാഴ്‌ച പകൽ 10.30ന്‌ ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനാകും. വീഡിയോ കോൺഫറന്‍സ് മുഖേനയുള്ള യോഗത്തിൽ പങ്കെടുക്കണമെന്ന്‌ എല്ലാ പാർടികളുടെയും ലോക്‌സഭ, രാജ്യസഭാ കക്ഷി നേതാക്കളോട്‌ പാർലമെന്ററികാര്യമന്ത്രാലയം അഭ്യർഥിച്ചു.  കോവിഡ്‌ പൊട്ടിപ്പുറപ്പെട്ടതിനുശേഷം രണ്ടാംതവണയാണ്‌ സർക്കാർ സർവകക്ഷിയോ​ഗം വിളിക്കുന്നത്‌. കോവിഡ്‌ വാക്‌സിൻ വികസിപ്പിക്കുന്ന അഹമ്മദാബാദ്‌, ഹൈദരാബാദ്‌, പുണെ എന്നിവിടങ്ങളിലെ മരുന്നുകമ്പനികൾ പ്രധാനമന്ത്രി കഴിഞ്ഞദിവസം സന്ദർശിച്ചു. ഈ സാഹചര്യത്തിൽ വാക്‌സിൻ പുരോഗതി, വിതരണം തുടങ്ങിയവയും ചർച്ചയാകും.വാക്‌സിൻ വിതരണ കർമപദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രിമാരോട് നേരത്തേ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. Read on deshabhimani.com

Related News