എഐഎഡിഎംകെയിലെ അധികാരത്തര്‍ക്കം ; മദ്രാസ്‌ ഹൈക്കോടതി ഹര്‍ജി 
വീണ്ടും പരി​ഗണിക്കണം



ന്യൂഡൽഹി    എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെട്ടത് ചോദ്യചെയ്ത് ഒ പനീർശെൽവം നൽകിയ ഹർജി വീണ്ടും പരിഗണിച്ച്‌ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ തീരുമാനമെടുക്കാൻ മദ്രാസ്‌ ഹൈക്കോടതിക്ക്‌ നിര്‍ദേശം നല്‍കി സുപ്രീംകോടതി. ജനറൽ കൗൺസിൽ ചേര്‍ന്ന് പുതിയതായി പ്രമേയങ്ങൾ പാസാക്കരുതെന്നും തൽസ്ഥിതി തുടരാനും എടപ്പാടി പളനിസ്വാമി വിഭാഗത്തിനും പനീർശെൽവം വിഭാഗത്തിനും കോടതി നിർദേശം നൽകി. എഐഎഡിഎംകെ ജനറൽ കൗൺസിൽ യോഗം തടയണമെന്ന പനീർശെൽവം വിഭാഗത്തിന്റെ ആവശ്യം നേരത്തെ മദ്രാസ്‌ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. നടപടികൾ പാലിക്കാതെയാണ്‌ യോഗം വിളിച്ചതെന്നാണ്‌ പനീർശെൽവം വിഭാഗത്തിന്റെ ആക്ഷേപം. Read on deshabhimani.com

Related News