ലോക്ക്ഡൗൺ മരണനിരക്ക് കുറച്ചുവെന്ന് പ്രധാനമന്ത്രി; നവംബർ വരെ സൗജന്യ റേഷൻ



ന്യൂഡൽഹി > കൃത്യമായ ലോക്ക്ഡൗൺ മൂലം രാജ്യത്ത് കോവിഡ് മരണനിരക്ക് കുറയ്ക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. ലോക്ക്ഡൗണിൽ ഇളവ് വന്നതോടോ കോവിഡ് പ്രതിരോധത്തിൽ അലംഭാവം കാട്ടുന്നതാതായും മോഡി പറഞ്ഞു. ഗരീബ് കല്യാൺ അന്നയോജന  നവംബർ 9 വരെ നീട്ടും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും നവംബർ വരെ സൗജ്യ റേഷൻ നൽകും. 80 കോടി കുടുംബങ്ങൾക്ക് 5 കിലോ അരിയും  5 കിലോ അരിയും ഒരു കിലോ കടലയും നൽകുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് മോഡി പറഞ്ഞു. ഒരു തരത്തിലും ജാഗ്രത കുറവുണ്ടാകരുത്. ചട്ടങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. അതിതീവ്രമേഖലകളിൽ കൂടുതൽ ശ്രദ്ധവേണം.  ഓരോ പൗരനും മുൻ കരുതൽ എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News