ഓക്‌സ്‌ഫഡ്‌ വാക്‌സിൻ പരീക്ഷണം ഇന്ത്യയില്‍ അഞ്ചിടത്ത്



ന്യൂഡൽഹി ഓക്‌സ്‌ഫഡ്‌ സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത്‌ നടക്കും. ബ്രിട്ടീഷ്‌ ഔഷധ കമ്പനി ആസ്‌ട്ര സെനേക നിർമിക്കുന്ന വാക്സിന്റെ മൂന്നാഘട്ട പരീക്ഷണമാണിത്. പുണെയിലെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യയും (എസ്‌ഐഐ) നിർമാണ പങ്കാളിയാണ്‌. വാക്സിന്‍ പരീക്ഷണത്തിന് രാജ്യത്ത്‌ നിലവിലുള്ള വിവിധ സംവിധാനം ഉപയോഗിക്കാന്‍ സഹായം നൽകുമെന്ന് ബയോടെക്‌നോളജി വകുപ്പ്‌ സെക്രട്ടറി രേണു സ്വരൂപ്‌ അറിയിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച രണ്ട്‌ വാക്‌സിന്റെ പരീക്ഷണവും നടക്കുന്നുണ്ട്‌. Read on deshabhimani.com

Related News