ജാമിയ സംഘർഷം ; കേസ്‌ ഫയൽ വൈകിച്ചു ; ഡൽഹി പൊലീസിനോട്‌ 
വിശദീകരണം തേടി കോടതി



ന്യൂഡൽഹി രണ്ടുവർഷം മുമ്പ്‌ നടന്ന ജാമിയ സർവകലാശാല സംഘർഷവുമായി ബന്ധപ്പെട്ട കേസ്‌ ഫയൽ പബ്ലിക്‌ പ്രോസിക്യൂട്ടർക്ക്‌ നൽകാത്തതിൽ ഡൽഹി പൊലീസിനോട്‌ വിശദീകരണം ചോദിച്ച്‌ കോടതി. സാകേത്‌ കോടതിയാണ്‌ ക്രൈംബ്രാഞ്ച്‌ ഡിസിപിയോട്‌ ഡിസംബർ 13ന്‌ മുമ്പ്‌ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത്‌. ഡിസിപി കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്‌. പൗരത്വ സമരത്തെ തുടർന്ന്‌ 2019 ഡിസംബറിലാണ്‌ സംഘർഷം ഉണ്ടായത്‌. കഴിഞ്ഞ വർഷം പബ്ലിക്‌ പ്രോസിക്യൂട്ടറെ നിയമിച്ചങ്കിലും ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും കേസ്‌ ഫയൽ നൽകാൻ എസിപിയോ ഡിസിപിയോ തയ്യാറായില്ല. കഴിഞ്ഞ ദിവസം ഫയൽ നൽകിയെങ്കിലും എന്തുകൊണ്ട്‌ ഇത്രയും വൈകി എന്നതിൽ വിശദീകരണം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. പബ്ലിക്‌ പ്രോസിക്യൂട്ടറായി നിയമിച്ച മധുകർ പാണ്ഡെ ഫയൽ വായിക്കാൻ സമയം നൽകണമെന്ന്‌ ആവശ്യപ്പെട്ടതോടെയാണ്‌ കോടതി നടപടി. Read on deshabhimani.com

Related News