ഭിക്ഷാടനം നിരോധിക്കാനാകില്ല: സുപ്രീംകോടതി



ന്യൂഡൽഹി ​ഗത്യന്തരമില്ലാതെയാണ് ആളുകള്‍ ഭിക്ഷ യാചിക്കുന്നതെന്നും അത് നിരോധിക്കാനാകില്ലെന്നും സുപ്രീംകോടതി. പൊതുസ്ഥലത്ത് ഭിക്ഷാടനം നിരോധിക്കണമെന്ന ഹർജി പരിഗണിക്കവേയാണ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. ‘ആളുകൾ തെരുവില്‍ ഭിക്ഷ തേടുന്നത്‌ ദാരിദ്ര്യം കൊണ്ടാണ്.  ഭിക്ഷ തേടി ജീവിക്കാൻ ആർക്കും ആഗ്രഹമുണ്ടാകില്ല. നിങ്ങളുടെ കൺമുന്നിൽനിന്ന്‌ ഭിക്ഷാടകരെ മാറ്റണമെന്ന്‌ ഉത്തരവിടാൻ കോടതിക്ക്‌ കഴിയില്ല. ഇക്കാര്യത്തില്‍ വരേണ്യവര്‍​ഗ കാഴ്ചപാട് ശരിയല്ല. ഇതൊരു സാമൂഹ്യ, സാമ്പത്തിക വിഷയമാണെന്ന വസ്‌തുത മനസ്സിലാക്കണം’–- ജസ്‌റ്റിസ്‌ എം ആർ ഷാ കൂടി അംഗമായ ബെഞ്ച് ഹർജിക്കാരൻ കുഷ്‌കാൽറയോട് പറഞ്ഞു. ഭിക്ഷാടകരുടെ പുനരധിവസം, കോവിഡ്‌ വാക്‌സിൻ ലഭ്യമാക്കല്‍ എന്നീ വിഷയങ്ങളില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു. Read on deshabhimani.com

Related News