5 റഫേൽ‌ വിമാനം നാളെ എത്തും



ന്യൂഡൽഹി ഫ്രാൻസിൽനിന്ന്‌ അഞ്ച്‌ റഫേൽ വിമാനം ബുധനാഴ്‌ച ഇന്ത്യയിൽ എത്തും. തിങ്കളാഴ്‌ച പുറപ്പെട്ട പോർവിമാനങ്ങൾ 7,000ൽപ്പരം കിലോമീറ്റർ പറന്നാണ്‌ അംബാല വ്യോമസേനാ താവളത്തിലെത്തിക്കുക. ഇടയ്‌ക്ക്‌ ഇന്ധനം നിറയ്‌ക്കാൻ യുഎഇയിലെ ഫ്രഞ്ച്‌ വ്യോമതാവളത്തിൽ ഇറങ്ങും. ദസോൾട്ട്‌ കമ്പനിയിൽനിന്ന്‌ 59,000 കോടിക്ക് വാങ്ങുന്ന 36 വിമാനത്തിൽ ആദ്യബാച്ചാണ്‌ വരുന്നത്‌.  പ്രത്യേക പരിശീലനം ലഭിച്ച വ്യോമസേനാ പൈലറ്റുമാരാണ്‌ റഫേൽ പറത്തുന്നത്‌. പത്ത് വിമാനം കൈമാറിയെന്നും മറ്റ്‌ അഞ്ചെണ്ണം ഫ്രാന്‍സില്‍ പരിശീലനത്തിന് ഉപയോ​ഗിക്കുകയാണെന്നും ഫ്രാൻസിലെ ഇന്ത്യൻ എംബസി അറിയിച്ചു. രാജ്യത്തിന്റെ ദീർഘകാല പോർവിമാന സംഭരണപദ്ധതിയുടെ ഭാഗമായി‌ യുപിഎ കാലത്ത്‌ 126 റഫേൽ വിമാനം വാങ്ങാനാണ് തീരുമാനിച്ചത്‌. എന്നാൽ, മോഡിസർക്കാർ വന്നശേഷം കരാറിൽ വരുത്തിയ മാറ്റങ്ങൾ വൻവിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഇടയാക്കി.   Read on deshabhimani.com

Related News